Latest News

ഉത്തരാഖണ്ഡില്‍ 524 പേര്‍ക്ക് കൊവിഡ്

ഉത്തരാഖണ്ഡില്‍ 524 പേര്‍ക്ക് കൊവിഡ്
X

ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 24 മണിക്കൂറിനുളളില്‍ 528 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 72,160 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 4,631 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നുണ്ട്. 65,703 പേര്‍ രോഗവിമുക്തരായി.

സംസ്ഥാനത്ത് ഇതുവരെ 1,180 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

അതിനിടയില്‍ രാജ്യത്തെ കൊവിഡ് ബാധ പൊതുവില്‍ കുറയുകയാണ്. 24 മണിക്കൂറിനുള്ളില്‍ 37,975 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 480 പേര്‍ക്ക് ഇന്ന് ജീവഹാനിയുണ്ടായി.

രാജ്യത്ത് 91,77,841 പേരാണ് കൊവിഡ് ബാധിതരായത്. 86,04,955 പേര്‍ രോഗമുക്തരായി. 4,38,667 സജീവകേസുകളാണ് ഉള്ളത്. ആകെ മരണം 1,34,218ആയി.

Next Story

RELATED STORIES

Share it