Latest News

ട്രംപ് ഭരണകൂടത്തിന് അനുകൂലമായി യുഎസ് സുപ്രിംകോടതി; പാസ്പോര്‍ട്ടില്‍ 'X' ലിംഗ അടയാളത്തിന് വിലക്ക്

ട്രംപ് ഭരണകൂടത്തിന് അനുകൂലമായി യുഎസ് സുപ്രിംകോടതി; പാസ്പോര്‍ട്ടില്‍ X ലിംഗ അടയാളത്തിന് വിലക്ക്
X

വാഷിങ്ടണ്‍: പാസ്പോര്‍ട്ടുകളില്‍ നോണ്‍-ബൈനറി ലിംഗ അടയാളം 'X' ഉള്‍പ്പെടുത്താനുള്ള നീക്കം നിരസിച്ച് ട്രംപ് ഭരണകൂടത്തിന്റെ നിലപാട് അംഗീകരിച്ചു കൊണ്ട് യുഎസ് സുപ്രിംകോടതി വിധി. പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ടുകാറ്റഗറിയില്‍ മാത്രമേ പൗരന്മാരുടെ ലിംഗം രേഖപ്പെടുത്താവൂ എന്ന സര്‍ക്കാരിന്റെ നയം നിലനില്‍ക്കും.

ലിംഗസ്വത്വത്തിനനുസരിച്ച് പുരുഷന്‍, സ്ത്രീ, അല്ലെങ്കില്‍ 'X' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ അപേക്ഷകരെ അനുവദിക്കണമെന്ന് നേരത്തെ കീഴ്ക്കോടതി പറഞ്ഞിരുന്നു. എന്നാല്‍ സുപ്രിംകോടതി ആ ഉത്തരവ് റദ്ദാക്കി, ട്രംപ് ഭരണകൂടത്തിന് നയം നടപ്പാക്കാന്‍ അനുമതി നല്‍കി.

അതേസമയം, തീരുമാനത്തോട് മൂന്നു ലിബറല്‍ ജസ്റ്റിസുമാര്‍ കെറ്റാന്‍ജി ബ്രൗണ്‍ ജാക്സണ്‍, സോണിയ സൊട്ടോമയര്‍, എലീന കഗന്‍ എന്നിവര്‍ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it