Latest News

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്
X

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയെന്നും മഡൂറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് അറിയിച്ചു. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതിനു പിന്നാലെയാണ് ദ്രംപിന്റെ വെളിപ്പെടുത്തല്‍. നഗരത്തിന്റെ തെക്കന്‍ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അമേരിക്കയിലാണ് മഡൂറോയെ ബന്ധിയാക്കി വച്ചിരിക്കുന്നത്.

മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനായി അമേരിക്കയുമായി കരാറില്‍ ഏര്‍പ്പെടാന്‍ തയാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കന്‍ ചാരസംഘടനയായ സി ഐ എ വെനസ്വേലയിലെ ബോട്ടുകളിലേക്ക് ലഹരിമരുന്ന് കയറ്റുന്ന കേന്ദ്രം ആക്രമിച്ചിരുന്നു. സെപ്തംബര്‍ രണ്ടു മുതല്‍ ഇതുവരെ പസഫിക്കിലും കരീബിയന്‍ കടലിലും മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്ക 31 ബോട്ടുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു.

Next Story

RELATED STORIES

Share it