Latest News

ഇസ്രായേലിന് 4,300 കോടി രൂപയുടെ ബോംബ് ഗൈഡന്‍സ് കിറ്റുകള്‍ നല്‍കുമെന്ന് യുഎസ്

ഇസ്രായേലിന് 4,300 കോടി രൂപയുടെ ബോംബ് ഗൈഡന്‍സ് കിറ്റുകള്‍ നല്‍കുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: ഇസ്രായേലിന് 4,300 കോടി രൂപയുടെ ബോംബ് ഗൈഡന്‍സ് കിറ്റുകള്‍ നല്‍കാന്‍ യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെയും ഭാവിയിലേയും സൈനിക വെല്ലുവിളികള്‍ നേരിടാന്‍ ഇവ ഇസ്രായേലിനെ സഹായിക്കുമെന്ന് യുഎസ് പ്രതിരോധമന്ത്രാലയത്തിന് കീഴിലെ സുരക്ഷാ ഏജന്‍സി പ്രസ്താവനയില്‍ പറഞ്ഞു. '' ഇത് ഇസ്രായേലിന്റെ സൈനിക ശേഷി വര്‍ധിപ്പിക്കും. അവരെ സംരക്ഷിക്കുക എന്ന യുഎസ് തത്വത്തിന്റെ ഭാഗമായാണ് ഇടപാട്.''-പ്രസ്താവന പറയുന്നു.വിമാനത്തില്‍ നിന്നും ഇടുന്ന ബോംബുകള്‍ക്ക് ലക്ഷ്യം നല്‍കാനാണ് ബോംബ് ഗൈഡന്‍സ് കിറ്റ് ഉപയോഗിക്കുക.

Next Story

RELATED STORIES

Share it