Latest News

64ാമത് സ്‌കൂള്‍ കലോല്‍സവം: കലാകിരീടം കണ്ണൂരിന്

തൃശൂരിന് രണ്ടാം സ്ഥാനം

64ാമത് സ്‌കൂള്‍ കലോല്‍സവം: കലാകിരീടം കണ്ണൂരിന്
X

തൃശൂര്‍: 64ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍. കഴിഞ്ഞ വര്‍ഷം നേരിയ വ്യത്യാസത്തില്‍ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂര്‍ തിരിച്ചുപിടിച്ചത്. നിലവിലെ ചാംപ്യന്മാരായ തൃശൂരിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ടാണ് കണ്ണൂരിന്റെ കിരീടനേട്ടം. 1,023 പോയിന്റുമായി കണ്ണൂര്‍ ഒന്നാമതെത്തിയപ്പോള്‍ 1,018 പോയിന്റുകളുമായി തൃശൂര്‍ തൊട്ട് പിന്നിലുണ്ട്. 249 മല്‍സരയിനങ്ങളുടെ ഫലപ്രഖ്യാപനം പുറത്തുവന്നതോടെ ഏറ്റവുമധികം പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ലാ കലാകിരീടം ചൂടുകയായിരുന്നു. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലയ്ക്ക് നടന്‍ മോഹന്‍ലാല്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 1,013 പോയിന്റാണുള്ളത്. സ്‌കൂളുകളുടെ കാര്യത്തില്‍ ആലത്തൂര്‍ ഗുരുകുലം എച്എസ്എസാണ് മുന്നിലെത്തിയത്

Next Story

RELATED STORIES

Share it