Latest News

സൈബര്‍ കേസുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍; ഏകീകൃത എസ്ഒപി ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയില്‍

സൈബര്‍ കേസുകളില്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കല്‍; ഏകീകൃത എസ്ഒപി ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യ അന്വേഷണങ്ങളുടെ പേരില്‍ അന്വേഷണ ഏജന്‍സികള്‍ ഏകപക്ഷീയമായി ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതിനെതിരേ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. യാതൊരു വ്യക്തമായ മാനദണ്ഡങ്ങളുമില്ലാതെ വ്യത്യസ്ത രീതികളില്‍ ഏജന്‍സികള്‍ ഇടപെടുന്നതിനെതിരേ ഏകീകൃത മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യമാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനിടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതും ഇടപാടുകള്‍ തടയുന്നതും നിയന്ത്രിക്കുന്നതിനായി ഒരു സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍ (എസ്ഒപി) രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനും റിസര്‍വ് ബാങ്കിനും നിര്‍ദ്ദേശം നല്‍കണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസുമാരായ പങ്കജ് മിത്തല്‍, എസ്‌വിഎന്‍ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി ആദ്യം പരിഗണിച്ചത്. എന്നാല്‍, ഇതേ വിഷയത്തില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ എടുത്ത കേസ് നിലവിലുണ്ടെന്ന് കണക്കിലെടുത്ത് ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

നുവരി 16നാണ് സുപ്രിംകോടതി ഹരജി ആദ്യമായി പരിഗണിച്ചത്. ഡിജിറ്റല്‍ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇതിനകം പരിശോധിച്ചുവരികയാണെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ കൗശിക് കോടതിയെ അറിയിച്ചു. സമാന വിഷയങ്ങളില്‍ പരസ്പരവിരുദ്ധ ഉത്തരവുകള്‍ ഒഴിവാക്കുന്നതിനായി കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിടുന്നതാണ് ഉചിതമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it