Latest News

അമേരിക്ക താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടു

പാകിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ദോഹയില്‍ ഒപ്പുവെച്ച കരാര്‍ അമേരിക്കയ്ക്ക് സൈന്യത്തെ ക്രമേണ പിന്‍വലിക്കാനുള്ള വഴിയൊരുക്കും.

അമേരിക്ക താലിബാന്‍ സമാധാന കരാര്‍ ഒപ്പിട്ടു
X

ദോഹ: മാസങ്ങളായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം യുഎസ് ഉദ്യോഗസ്ഥരും താലിബാന്‍ പ്രതിനിധികളും അന്തിമ സമാധാന കരാറില്‍ ഒപ്പുവച്ചു. പാകിസ്ഥാന്‍, ഇന്ത്യ, ഇന്തോനേഷ്യ, ഉസ്‌ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ദോഹയില്‍ ഒപ്പുവെച്ച കരാര്‍ അമേരിക്കയ്ക്ക് സൈന്യത്തെ ക്രമേണ പിന്‍വലിക്കാനുള്ള വഴിയൊരുക്കും. അന്തിമ സമാധാന കരാര്‍ ഒപ്പുവെക്കുന്നതിനുമുമ്പ് വെടിനിര്‍ത്തല്‍ വേണമെന്ന അമേരിക്കയുടെ ആവശ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ വളരെക്കാലമായി തര്‍ക്കമുണ്ടായിരുന്നു. 135 ദിവസം കൊണ്ട് സൈന്യത്തിന്റെ എണ്ണം 8,600 ആയി ചുരുക്കും. പതിനാല് മാസം കൊണ്ട് സൈന്യത്തെ പൂര്‍ണ്ണമായും മേഖലയില്‍ നിന്നും പിന്‍വലിക്കുമെന്നും അമേരിക്ക അറിയിച്ചു. പോരാട്ടം അവസാനിപ്പിക്കാനും ആക്രമണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും താലിബാന്‍ എല്ലാ പോരാളികളോടും ശനിയാഴ്ച ഉത്തരവിട്ടിരുന്നു. ദോഹയിലെ താലിബാന്‍ പ്രതിനിധി മുഹമ്മദ് നയീം ഈ ഇടപാടിനെ 'ഒരു പടി മുന്നോട്ട്' എന്നാണ് വിശേഷിപ്പിച്ചത്.




Next Story

RELATED STORIES

Share it