Latest News

സിവില്‍ സര്‍വീസസ് അഭിമുഖങ്ങള്‍ ആഗസ്ത് രണ്ടു മുതല്‍

2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

സിവില്‍ സര്‍വീസസ് അഭിമുഖങ്ങള്‍ ആഗസ്ത് രണ്ടു മുതല്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം മാറ്റിവച്ച 2020ലെ സിവില്‍ സര്‍വീസസ് പരീക്ഷയുടെ അഭിമുഖം ആഗസ്ത് രണ്ടു മുതല്‍ പുനഃരാരംഭിക്കാന്‍ യുപിഎസ്‌സി തീരുമാനിച്ചു. 2021 ഏപ്രില്‍ മാസം ആരംഭിച്ച അഭിമുഖ നടപടികള്‍ രാജ്യത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ 2020ലെ സിവില്‍ സര്‍വീസസ് പേഴ്‌സണല്‍ ടെസ്റ്റ് ആഗസ്ത് രണ്ടു മുതല്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് എന്ന് യുപിഎസ്‌സി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

2046 ഉദ്യോഗാര്‍ഥികളാകും സെപ്റ്റംബര്‍ 22 വരെ നീളുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്കായുള്ള കോള്‍ ലെറ്റര്‍ യുപിഎസ്‌സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

ജൂണ്‍ 27ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി (2021), മെയ് ഒന്‍പതിന് നടത്താനിരുന്ന ഇപിഎഫ്ഒ തുടങ്ങി നിരവധി പരീക്ഷകളാണ് കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ യുപിഎസ്‌സി മാറ്റിവെച്ചത്.


Next Story

RELATED STORIES

Share it