Latest News

യുപിഎസ്‌സി എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു

യുപിഎസ്‌സി എഴുത്തുപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
X

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ യുപിഎസ്‌സി സിവില്‍ സര്‍വീസ്, 2020 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. എഴുത്തുപരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ഫലം യുപിഎസ്‌സി വെബ്‌സൈറ്റില്‍ നിന്ന് അറിയാന്‍ കഴിയും.

2021 ജനുവരി 8 - 17 ദിവസങ്ങളിലാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ വച്ച് എഴുത്തുപരീക്ഷ നടന്നത്. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടിയവരെ അഭിമുഖത്തിന് ക്ഷണിക്കും.

ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, ഇന്ത്യന്‍ പോലിസ് സര്‍വീസ്, വിവിധ കേന്ദ്ര സര്‍വീസുകള്‍ എന്നിവയിലേക്കുള്ള തിരഞ്ഞടുപ്പാണ് നടക്കുന്നത്.

ഫലം അറിയുന്നതിനുള്ള ലിങ്ക്.

Next Story

RELATED STORIES

Share it