Latest News

യുപിയില്‍ ഭിന്നശേഷിക്കാരനെ വലിച്ചിട്ട് തല്ലിയ പോലിസുകാരന് സസ്‌പെന്‍ഷന്‍

പോലീസ് സ്‌റ്റേഷനു മുന്നില്‍വെച്ച് മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഭിന്നശേഷിക്കാരന്‍ അക്രമത്തിനിരയായത്.

യുപിയില്‍ ഭിന്നശേഷിക്കാരനെ വലിച്ചിട്ട് തല്ലിയ പോലിസുകാരന് സസ്‌പെന്‍ഷന്‍
X

ലക്‌നൗ: യുപിയില്‍ ഭിന്നശേഷിക്കാരനെ വലിച്ചിട്ട് തല്ലിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. കനൗജ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. പോലീസ് സ്‌റ്റേഷനു മുന്നില്‍വെച്ച് മറ്റു പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഭിന്നശേഷിക്കാരന്‍ അക്രമത്തിനിരയായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇയാളുടെ തലയ്ക്ക് പിന്നിലടിച്ച് താഴേക്ക് തള്ളിയിടുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍.

തന്റെ ഇ റിക്ഷയിലേക്ക് റോഡിന്റെ സമീപത്ത് നിന്ന് ആളുകളെ കയറ്റിയതിനാണ് അതിക്രമം നേരിടേണ്ടി വന്നതെന്നാണ് ഭിന്നശേഷിക്കാരന്‍ പറയുന്നത്. വാഹനം റോഡിന്റെ വശത്തേക്ക് മാറ്റിനിര്‍ത്തി ആളുകളെ കയറ്റാന്‍ പറഞ്ഞതിന് ഓട്ടോ ഡ്രൈവര്‍ തന്നോട് മോശമായി പെരുമാറിയെന്ന് പറഞ്ഞാണ് പോലീസുകാരന്‍ മര്‍ദ്ദിച്ചത്.

Next Story

RELATED STORIES

Share it