Latest News

ഉന്നാവോയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ചികിത്സ ആരംഭിച്ചു, അപകടനില തരണംചെയ്തിട്ടില്ല

2018 മാര്‍ച്ചിലാണ് രണ്ടു പേര്‍ ചേര്‍ന്ന് ഉന്നാവോയില്‍ 23കാരിയെ ബലാല്‍സംഗം ചെയ്തത്. തീവച്ചകൊല്ലാന്‍ ശ്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയോട് വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്.

ഉന്നാവോയില്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ചികിത്സ ആരംഭിച്ചു, അപകടനില തരണംചെയ്തിട്ടില്ല
X

ഉന്നാവോ: ഉന്നാവോയില്‍ തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച 23 കാരിയുടെ ചികിത്സ ഡല്‍ഹി സഫ്ദര്‍ജങ്ക് ആശുപത്രിയില്‍ ആരംഭിച്ചു. ലക്‌നൗവില്‍ നിന്ന് വായുമാര്‍ഗമാണ് പെണ്‍കുട്ടിയെ ഡല്‍ഹിയിലെത്തിച്ചത്.

2018 ല്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23 കാരിയെ പ്രതികളുള്‍പ്പെട്ട അഞ്ചംഗസംഘമാണ് തീവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബലാല്‍സംഗക്കേസില്‍ മൊഴികൊടുക്കാന്‍ കോടതിയില്‍ ഹാജരാകാനുള്ള യാത്രക്കിടയിലായിരുന്നു ആക്രമണം.

ലക്ക്‌നൗവില്‍ നിന്ന് വായുമാര്‍ഗം എത്തിച്ച പെണ്‍കുട്ടിയെ വിമാനത്താവളത്തില്‍ നിന്ന് പോലിസിന്റെ അകമ്പടിയോടെയാണ് 13 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് സുഗമമായി കടന്നുപോകാനായി 13 കിലോമീറ്റര്‍ ദൂരം പോലിസ് ഗതാഗത സംവിധാനങ്ങള്‍ ക്രമീകരിച്ചിരുന്നു.

പെണ്‍കുട്ടിക്ക് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ടി മാത്രം പ്രത്യേക ഐസിയുവും മെഡിക്കല്‍ ടീമും സജ്ജമാക്കിയിട്ടുണ്ട്.

ബെയ്‌സ്വാര ബിഹാര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രയിന്‍ കയറാന്‍ പോകുന്നതിനിടയിലാണ് പെണ്‍കുട്ടിയെ അഞ്ചംഗസംഘം ആക്രമിച്ചത്. അക്രമിക്കപ്പെട്ട സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ശരീരം കത്തിക്കൊണ്ടുതന്നെ പെണ്‍കുട്ടി ഓടിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അക്രമികളില്‍ രണ്ട് പേര്‍ പേണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതികളാണ്.

2018 മാര്‍ച്ചിലാണ് രണ്ടു പേര്‍ ചേര്‍ന്ന് ഉന്നാവോയില്‍ 23കാരിയെ ബലാല്‍സംഗം ചെയ്തത്. തീവച്ചകൊല്ലാന്‍ ശ്രമിച്ച കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ ഉത്തര്‍പ്രദേശ് ഡിജിപിയോട് വിശദമായ റിപോര്‍ട്ട് തേടിയിട്ടുണ്ട്.

Next Story

RELATED STORIES

Share it