റിപബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലമാക്കുന്നത് ലോകത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേന്ദ്ര കാര്‍ഷിക സഹമന്ത്രി

ന്യൂഡല്‍ഹി: ജനുവരി 26ാം തിയ്യതിയിലെ റിപബ്ലിക് ദിനാഘോഷങ്ങള്‍ അലങ്കോലപ്പെടുത്തുന്നത് ലോകത്തിന് ഇന്ത്യയെക്കുറിച്ച് തെറ്റായ സന്ദേശം പകരാന്‍ കാരണമാവുമെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി.
ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ജനുവരി 26ാം തിയ്യതി ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം.
റിപബ്ലിക് ദിനാഘോഷങ്ങള്‍ സുഗമമായി നടത്താന്‍ കര്‍ഷക സംഘടനകള്‍ സഹകരിക്കണമെന്നും സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി നിര്‍ദേശിച്ച കമ്മിറ്റിയില്‍ വിശ്വാസമര്‍പ്പിക്കണം. സമിതിയുമായി സഹകരിക്കണം. സുപ്രിംകോടതി നിര്‍ദേശിച്ച കമ്മിറ്റി നിഷ്പക്ഷമായി മാത്രമേ പ്രവര്‍ത്തിക്കൂ. അക്കാര്യവും കര്‍ഷകര്‍ മനസ്സിലാക്കണം. അവരുടെ റിപോര്‍ട്ട് അനുസരിച്ച് കോടതി ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമത്തിനെതിരേ രാജ്യത്തെ നാല്‍പ്പതോളം കര്‍ഷക സംഘനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ജനുവരി 26ാം തിയ്യതി ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലി നടത്താന്‍ തീരുമാനിച്ചത്. സര്‍ക്കാരും സമരക്കാരും തമ്മില്‍ നിലവധി തവണ ചര്‍ച്ചകള്‍ നടന്നെങ്കിലും നിയമം പിന്‍വലിക്കണമെന്ന ആവശ്യം തള്ളിയതിനെ തുടര്‍ന്ന് എല്ലാം പരാജയപ്പെടുകയായിരുന്നു.
RELATED STORIES
കശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMTവെള്ളക്കാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രം അതിജീവിച്ചവരാണ്...
15 Aug 2022 5:28 PM GMTആവിക്കല്‍തോട് നിവാസികള്‍ പറയുന്നു: 'കച്ചറ പ്ലാന്റ് നമ്മക്ക് വേണ്ട'
15 Aug 2022 5:07 PM GMTനെഹ്രുവല്ല, ജിന്നയും മൗണ്ട്ബാറ്റനുമാണ് രാജ്യത്തെ വിഭജിച്ചതെന്ന്...
15 Aug 2022 5:06 PM GMT