Latest News

കേന്ദ്രമന്ത്രി മുരളീധരന്റെ ചാനല്‍ വിലക്ക് അപലപനീയമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍

കേന്ദ്രമന്ത്രി മുരളീധരന്റെ ചാനല്‍ വിലക്ക് അപലപനീയമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍
X

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തിലും മീഡിയ ഗ്രൂപ്പിലും ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നടപടി അപലപനീയമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സംപ്രേഷണം ചെയ്ത സംഭവമല്ലാതിരുന്നിട്ടും ചാനലും മാധ്യമപ്രവര്‍ത്തകയും പരസ്യമായി ഖേദപ്രകടനം നടത്തിയിട്ടും ഏഷ്യാനെറ്റ് ചാനലിനെതിതരേ ബിജെപി പ്രഖ്യാപിച്ച ബഹിഷ്‌കരണം ഖേദകരമാണെന്നും കെയുഡബ്ല്യുജെ നേതാക്കള്‍ പറഞ്ഞു.

പാര്‍ട്ടി ബഹിഷ്‌കരിച്ചാല്‍ പോലും സര്‍ക്കാരില്‍ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ ഇത്തരം നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. കേരളത്തില്‍ നിന്നുളള ഏക കേന്ദ്ര മന്ത്രിയെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങളും ജനങ്ങളുമായി പങ്കുവെക്കാനുള്ള ഒരു വ്യക്തി ഇങ്ങനയല്ല പെരുമാറേണ്ടിയിരുന്നതെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കളായ പ്രസിഡന്റ് കെ പെ റജിയും ജനറല്‍ സെക്രട്ടറി ഇ എസ് സുഭാഷും അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തക ഡെസ്‌കിലേക്ക് വന്ന ഒരു ഫോണ്‍കോളിന് നിരുത്തരവാദപരമായ മറുപടി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദമാണ് ബിജെപി ഏഷ്യാനെറ്റ് ചാനലിനെതിരെ തിരിയാന്‍ കാരണമായത്.

Next Story

RELATED STORIES

Share it