- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിസ്ഥിതി സൗഹൃദ ഊര്‍ജത്തിലേക്ക് ചുവടുമാറ്റം; സിഎന്‍ജിയില്‍ ബയോഗ്യാസ് കലര്‍ത്തല്‍ നിര്‍ബന്ധമാക്കി 2026 കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള ഇന്ത്യയുടെ നീക്കം കൂടുതല്‍ ശക്തമാക്കി 2026ലെ കേന്ദ്ര ബജറ്റ്. പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുന്ന (ഇ20) പദ്ധതിക്ക് പിന്നാലെ, സിഎന്‍ജി ഇന്ധനത്തിലും ഘട്ടംഘട്ടമായി ബയോഗ്യാസ് (സിബിജി) കലര്‍ത്തുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. വാഹന വിപണിയെയും ഊര്‍ജ മേഖലയെയും ഒരുപോലെ സ്വാധീനിക്കുന്ന നിര്‍ണായക പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നടത്തിയത്. ഗതാഗതത്തിനായി ഉപയോഗിക്കുന്ന സിഎന്‍ജിയിലും വീടുകളിലെ ആവശ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പിഎന്‍ജി ഇന്ധനത്തിലും ബയോഗ്യാസ് കലര്‍ത്തുന്ന പദ്ധതി നടപ്പാക്കുന്നതിലൂടെ കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക ഇറക്കുമതി നിയന്ത്രിക്കാനും സാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോഗ്യാസ് ഉല്‍പ്പാദനം കര്‍ഷകര്‍ക്ക് അധിക വരുമാന മാര്‍ഗമായി മാറുമെന്നും പ്രതീക്ഷിക്കുന്നു.
ഇലക്ട്രിക് വാഹന വിപണിക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിന് നിര്‍മ്മാണ മേഖലയ്ക്കും ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ചറിനും ബജറ്റ് അധിക പിന്തുണ പ്രഖ്യാപിച്ചു. പൊതുഗതാഗത രംഗത്ത് കൂടുതല്‍ ഇബസുകള്‍ നിരത്തിലിറക്കുമെന്നും, കെഎസ്ആര്‍ടിസി പോലുള്ള പൊതുമേഖല ഗതാഗത സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന പുതിയ പേയ്‌മെന്റ് സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും ബജറ്റ് വ്യക്തമാക്കുന്നു. ബാറ്ററി നിര്‍മ്മാണ ചെലവ് കുറയ്ക്കുന്നതിനായി നിര്‍ണായക നികുതി ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇവാഹന ബാറ്ററി നിര്‍മാണത്തിന് ആവശ്യമായ 35 യന്ത്രോപകരണങ്ങളെയും മൊബൈല്‍ ഫോണ്‍ ബാറ്ററി നിര്‍മാണത്തിനുള്ള 28 ഉപകരണങ്ങളെയും ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കി. കൂടാതെ, കൊബാള്‍ട്ട്, ലിഥിയം യണ്‍ ബാറ്ററി സ്‌ക്രാപ്പ്, ലെഡ്, സിങ്ക് എന്നിവ ഉള്‍പ്പെടെയുള്ള 16 പ്രധാന ധാതുക്കളുടെ അടിസ്ഥാന കസ്റ്റംസ് ഡ്യൂട്ടിയും പൂര്‍ണമായി ഒഴിവാക്കി.
അതേസമയം, സിഎന്‍ജിയില്‍ കലര്‍ത്തുന്ന ബയോഗ്യാസിന്റെ മൂല്യത്തിന് എക്‌സൈസ് ഡ്യൂട്ടി ഈടാക്കില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇത് ക്ലീന്‍ ഫ്യൂവല്‍ ഉപയോഗിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭം നല്‍കുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ ഊര്‍ജ ഉപഭോഗം കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















