Latest News

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സംസ്ഥാനത്ത് തടസ്സരഹിത കേരളം പദ്ധതി

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സംസ്ഥാനത്ത് തടസ്സരഹിത കേരളം പദ്ധതി
X

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനും പ്രവേശിക്കുന്നതിനും സഞ്ചരിക്കുന്നതിനും സഹായകരമായ വിധത്തില്‍ പൊതു ഇടങ്ങള്‍ തടസ്സരഹിതമാക്കി മാറ്റുക എന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമാണെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച ഭിന്നശേഷി സഹായ ഉപകരണങ്ങളുടെയും ക്ഷേമപദ്ധതി ആനുകൂല്യങ്ങളുടെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു. ശുഭയാത്ര പദ്ധതിയില്‍ വീല്‍ ചെയര്‍, സിപി ചെയര്‍, കൃത്രിമ കൈകാലുകള്‍ തുടങ്ങിയ സഹായ ഉപകരണങ്ങളും ശ്രവണ്‍ പദ്ധതിയില്‍ ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ഹിയറിങ് എയ്ഡുകളും കാഴ്ച പദ്ധതിയില്‍ വോയ്‌സ് എന്‍ഹാന്‍സ്‌മെന്റ് സോഫ്‌റ്റ്വെയറുകളോടുകൂടിയ സ്മാര്‍ട്ട്‌ഫോണുകളും ഹസ്തദാനം പദ്ധതിയില്‍ സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു.

Next Story

RELATED STORIES

Share it