Latest News

അപ്രതീക്ഷിതമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലോഡെത്തി; പാതിരാത്രിയില്‍ കയറ്റിറക്ക് തൊഴിലാളികള്‍ ലോഡിറക്കിയത് സൗജന്യമായി

അപ്രതീക്ഷിതമായി ഓക്‌സിജന്‍ സിലിണ്ടര്‍ ലോഡെത്തി; പാതിരാത്രിയില്‍ കയറ്റിറക്ക് തൊഴിലാളികള്‍ ലോഡിറക്കിയത് സൗജന്യമായി
X

എറണാകുളം: കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ കയറ്റിറക്കു തൊഴിലാളികളുടെയും ഇടപെടല്‍. എറണാകുളത്താണ് അര്‍ധരാത്രി അപ്രതീക്ഷിതമായി ഓക്‌സിജന്‍ ലോഡ് എത്തിയത്. ഇറക്കാന്‍ ആളെ കിട്ടാതായപ്പോള്‍ അധികൃതര്‍ തൊഴില്‍വകുപ്പിനെ ബന്ധപ്പെട്ടു. അവരാണ് തൊഴിലാളി യൂണിയന്‍ നേതാക്കളുടെ സഹായത്താല്‍ തൊഴിലാളികളെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി ലോഡ് ഇറക്കിയത്. തൊഴിലാളികളുടെ സേവനം പൂര്‍ണമായും സൗജന്യമായിരുന്നു.

ആലുവയില്‍ കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് സിലിണ്ടറുകള്‍ കൈകാര്യം ചെയ്യുന്നതിന് കയറ്റിറക്ക് തൊഴിലാളികളെ ആവശ്യമുണ്ടെന്ന് ചുമതലയുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ആലുവ അസി. ലേബര്‍ ഓഫിസറോട് ആവശ്യപ്പെട്ടത്. ലേബര്‍ ഓഫിസര്‍ രാഖി. ഇ. ജി ഉടന്‍ തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. പ്രദേശത്തെ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, ആലുവയിലെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ എന്നിവരെ ഫോണില്‍ വിളിച്ചു. അവര്‍ തൊഴിലാളികളെ ബന്ധപ്പെടുകയും അവര്‍ പാഞ്ഞെത്തി ലോഡ് ഇറക്കുകയും ചെയ്തു.

ജില്ലയുടെ മറ്റ് കേന്ദ്രങ്ങളിലും ഓക്‌സിജന്‍ സിലിണ്ടറുകളുടെ കയറ്റിറക്ക് സുഗമമാക്കുന്നതിന് 24 മണിക്കൂറും തൊഴിലാളികള്‍ ആത്മാര്‍ത്ഥമായ സഹകരണമാണ് നല്‍കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

Next Story

RELATED STORIES

Share it