Latest News

സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ പോറ്റി ഭക്തരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍, ഉദ്ഘാടനത്തിനെത്തിയത് അടൂര്‍ പ്രകാശ്

സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ പോറ്റി ഭക്തരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍, ഉദ്ഘാടനത്തിനെത്തിയത് അടൂര്‍ പ്രകാശ്
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തിരുന്നെന്ന് റിപോര്‍ട്ടുകള്‍. ആറ്റിങ്ങല്‍ എംപിയും നിലവില്‍ യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിനെ സദ്യ ഉദ്ഘാടനം ചെയ്യാന്‍ പോറ്റി ശബരിമലയിലെത്തിച്ചെന്നാണ് പുറത്തു വരുന്ന പുതിയ വിവരം.

ഉണ്ണികൃഷ്ണന്‍ പോറ്റി സദ്യയും അന്നദാനവും സ്പോണ്‍സര്‍ ചെയ്തതിന്റെ മറവില്‍ ഭക്തരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ സംഭാവനയായി സ്വീകരിച്ചിരുന്നു എന്ന് ദേവസ്വം വിജിലന്‍സ് തന്നെ കണ്ടെത്തിയിരുന്നു. അടൂര്‍ പ്രകാശിനെ പോലെയുള്ള ഉന്നതരെ മറയാക്കിയായിരുന്നു ഈ തട്ടിപ്പ് എന്ന് വ്യക്തമാക്കുന്നതാണ് വിവരം.

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനാണ് 2017 ജനുവരി ഒന്നിന്റെ സദ്യ ഉദ്ഘാടനം ചെയ്തത്. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ കെ രാഘവനാണ് 2018 ജനുവരിയിലെ അന്നദാനം ഉദ്ഘാടനം ചെയ്തത്. പോറ്റി ശബരിമലയില്‍ നടത്തിയ അന്നദാനം താന്‍ ഉദ്ഘാടനം ചെയ്തിരുന്നുവെന്ന് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. ശബരിമലയിലെ അന്നദാനം ഉദ്ഘാടനം ചെയ്യാന്‍ എത്തണമെന്ന് പോറ്റി തന്നോട് പറഞ്ഞിരുന്നുവെന്നും അതിനാണ് താന്‍ പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it