Latest News

മെട്രോ തൂണുകളില്‍ അനധികൃത പാര്‍ട്ടി പോസ്റ്റര്‍: തെലങ്കാന രാഷ്ട്ര സമിതിക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസ്സിന്റെ പരാതി

മെട്രോ തൂണുകളില്‍ അനധികൃത പാര്‍ട്ടി പോസ്റ്റര്‍: തെലങ്കാന രാഷ്ട്ര സമിതിക്കെതിരേ തിരഞ്ഞെടുപ്പു കമ്മീഷന് കോണ്‍ഗ്രസ്സിന്റെ പരാതി
X

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് എല്‍ ആന്‍ ടി മെട്രോ റെയില്‍ തൂണുകളില്‍ തെലങ്കാന രാഷ്ട്രസമിതിയുടെ പ്രചാരണ പോസ്റ്ററുകള്‍ പതിച്ചതിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കോണ്‍ഗ്രസ്സ പ്രസിഡന്റ് എന്‍ ഉത്തം കുമാര്‍ റെഡ്ഡിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഇതു സംബന്ധിച്ച പരാതി നല്‍കിയത്.

തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മെട്രോ റെയിലിന്റെ എല്ലാ തൂണുകളിലും ടിആര്‍എസ് തങ്ങളുടെ പ്രചാരണ പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്. എല്‍ ആന്റ് ടി മെട്രോ റെയില്‍ ഒരു പിപിപി കമ്പനിയാണ്. സംസ്ഥാനവും കേന്ദ്രവും അതില്‍ പണം മുടക്കിയിട്ടുണ്ട്. വയബിലിറ്റ് ഗാപ്പ് ഫണ്ടിങ്ങിന്റെ ഭാഗമായി 2,000 കോടിയാണ് കേന്ദ്രം മുടക്കിയത്. വിലകൂടിയ ഭൂമി എടുത്ത് നല്‍കിയത് സംസ്ഥാന സര്‍ക്കാരാണ്. അവിടെ ടിആര്‍എസ് തങ്ങളുടെ പ്രചാരണ പരസ്യം പതിച്ചിരിക്കുകയാണ്- ഉത്തംകുമാറിന്റെ പരാതിയില്‍ പറയുന്നു.

രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണപോസ്റ്ററുകള്‍ പതിക്കുന്നതിന് ചില നയങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ സ്ഥാനപനങ്ങളുടെയോ മതിലുകളില്‍ പതിക്കരുതെന്ന് നിയമമുണ്ട്. ഇത്തരം പരസ്യങ്ങള്‍ മെട്രോ തൂണുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.

ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ്.

Next Story

RELATED STORIES

Share it