Latest News

ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്

ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഇന്ന്
X

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലേക്ക് തൃക്കാക്കര നിയമസഭാ നിയോജക മണ്ഡലത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തില്‍ സ്പീക്കര്‍ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് അംഗത്വ പട്ടികയില്‍ ഒപ്പ് വയ്ക്കും.

സ്പീക്കറുടെ ചേമ്പറിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക.

പി ടി തോമസ് മരിച്ചതിനെത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഉമ വിജയിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി ജൊ ജോസഫിനെയാണ് ഉമ തോല്‍പ്പിച്ചത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ 53.76 ശതമാനം ഉമ സ്വന്തമാക്കി. 35.28 ശതമാനം വോട്ടുകൊണ്ട് ജൊ തൃപ്തിപ്പെട്ടു. ഉമ തോമസിന് 72,770 വോട്ട് ലഭിച്ചപ്പോള്‍ ജൊ ജോസഫിന് 47,754 വോട്ട് ലഭിച്ചു.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ കെ രാമകൃഷ്ണന്‍ 12,957 വോട്ടോടെ മൂന്നാം സ്ഥാനത്തെത്തി.

Next Story

RELATED STORIES

Share it