- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുക്രെയ്ന്: തിരിച്ചെത്തിയ വിദ്യാര്ഥികളുടെ യോഗം 30ന് തിരുവനന്തപുരത്ത്; രജിസ്ട്രേഷന് തുടങ്ങി

തിരുവനന്തപുരം: യുക്രെയ്നില് നിന്നും തിരിച്ചെത്തിയ വിദ്യാര്ഥികളുമായി സംവദിക്കുന്നതിനും തുടര്പഠനവമായി ബന്ധപ്പെട്ട കാര്യങ്ങള് ചര്ച്ച ചെയ്യുന്നതിനുമായി നോര്ക്കയുടെ ആഭിമുഖ്യത്തില് വിദ്യാര്ഥികളുടെ യോഗം വിളിച്ചുചേര്ക്കുന്നു. ഏപ്രില് 30ന് ഉച്ചക്ക് 2.30 മുതല് വൈകുന്നേരം അഞ്ചു വരെ തിരുവനന്തപുരം കവടിയാര് ഗോള്ഫ് ലിങ്കിലെ ഉദയ കണ്വെന്ഷന് സെന്ററിലാണ് യോഗം നടക്കുന്നത്.
വിദ്യാര്ഥികള്ക്ക് തങ്ങളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും നേരിട്ട് അവതരിപ്പിക്കാനുള്ള വേദിയെന്ന നിലയില് സംഘടിപ്പിക്കുന്ന യോഗത്തില് നോര്ക്ക വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി സുമന് ബില്ല ഐഎഎസ്, റസിഡന്റ് വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര് കെ.ഹരികൃഷ്ണന് നമ്പൂതിരി തുടങ്ങിയവര് സംബന്ധിക്കും. പങ്കെടുക്കാന് ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്ഥികളും http://ukraineregistration.norkaroots.org എന്ന ലിങ്കില് മുന് കൂട്ടി രജിസ്റ്റര് ചെയ്യേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.
രജിസ്റ്റര് ചെയ്തവര്ക്ക് നേരിട്ടോ ഓണ്ലൈനായോ യോഗത്തില് പങ്കെടുക്കാം. ഓണ്ലൈനായി പങ്കെടുക്കുന്ന വിദ്യാര്ഥികള്ക്ക്
മീറ്റിംഗ് ലിങ്ക് രജിസ്ട്രേഡ് മൊബൈല് നമ്പരിലും ഇ മെയിലിലും ലഭ്യമാക്കുന്നതാണ്.
യുക്രെയ്ന്യുദ്ധംമൂലം പഠനം തടസപ്പെട്ട വിദ്യാര്ഥികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ഏപ്രില് നാലിന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതല യോഗത്തിലാണ് വിദ്യാര്ഥികളുടെ യോഗം വിളിക്കാനും വിവരശേഖരണത്തിനായി വെബ് പോര്ട്ടല് രൂപീകരിക്കാനും തീരുമാനിച്ചത്.
RELATED STORIES
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവയ്ക്കാന് സാധ്യത; ഔദ്യോഗികമായി...
14 July 2025 6:34 PM GMTസൈന നെഹ് വാളും പാരുപള്ളി കശ്യപും വേര്പിരിയുന്നു
14 July 2025 4:08 PM GMTവളര്ത്തുപൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ് പന്തളത്ത് 11കാരി...
14 July 2025 3:45 PM GMTകലാനിധി - കവിത ലാപന മത്സരവും ,പുസ്തക പ്രകാശനവും ,മീഡിയ പുരസ്കാര...
14 July 2025 3:20 PM GMTഅസമിലെ ധുബ്രി കുടിയൊഴിപ്പിക്കല്: കോര്പ്പറേറ്റുകളുടെ ലാഭത്തിനായി...
14 July 2025 3:11 PM GMTനിമിഷപ്രിയയുടെ മോചനം : യമനിൽ നിർണായക ചർച്ചകൾ
14 July 2025 2:26 PM GMT