Latest News

കാലിലെ മുറിവ് നായ നക്കിയതിന് പിന്നാലെ സ്ത്രീ മരിച്ചു

കാലിലെ മുറിവ് നായ നക്കിയതിന് പിന്നാലെ സ്ത്രീ മരിച്ചു
X

ലണ്ടന്‍: കാലിലെ മുറിവില്‍ നായ നക്കിയതിന് പിന്നാലെ സ്ത്രീ മരിച്ചു. ബ്രിട്ടനിലെ നോര്‍ഫോക്ക് സ്വദേശിനി ജൂണ്‍ ബാക്‌സ്റ്റര്‍(83) ആണ് മരിച്ചത്. ജൂണ്‍ 29ന് വീട്ടില്‍ ചില പണികള്‍ ചെയ്യുന്നതിനിടെയാണ് ജൂണിന്റെ കാലില്‍ മുറിവ് പറ്റിയത്. അന്ന് വൈകീട്ട് ചെറുമകള്‍ കെയ്ത്ത്‌ലാന്‍ അല്ലിന്‍ വീട്ടിലെത്തി. ആ സമയത്ത് കെയ്ത്ത്‌ലാന്റെ നായ ജൂണിന്റെ കാലിലെ മുറിവില്‍ നക്കി. പിന്നീട് അണുബാധയുടെ ലക്ഷണങ്ങള്‍ കാണിച്ച ജൂണ്‍ ജൂലൈ ഏഴിന് മരിച്ചു. പാസ്ച്ചുറല്ല മള്‍ടോസിഡ എന്ന ബാക്ടീരിയയാണ് മരണകാരണമെന്നാണ് വിദഗ്ദര്‍ കണ്ടെത്തിയത്. ഏതാണ്ടെല്ലാ നായ്ക്കളുടെ വായില്‍ ഈ ബാക്ടീരിയ ഉണ്ടാവുമെന്നും വിദഗ്ദര്‍ അറിയിച്ചു.

പ്രായാധിക്യം മൂലമോ അണുബാധയോ മൂലം ദുര്‍ബലമായ രോഗപ്രതിരോധ സംവിധാനമുള്ളവര്‍ നായ്ക്കളെ ശരീരത്തില്‍ നക്കാന്‍ അനുവദിക്കരുതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ജൂണിനാണെങ്കില്‍ വൃക്ക, കരള്‍, ഹൃദയ രോഗങ്ങളുമുണ്ടായിരുന്നു. പട്ടികളും പൂച്ചകളും പോലെയുള്ള വളര്‍ത്തുജീവികള്‍ കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങളിലും മുറിവുകളിലും നക്കാതെ നോക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഈ പ്രദേശങ്ങളിലൂടെ സൂക്ഷ്മജീവികള്‍ ശരീരത്തില്‍ പ്രവേശിക്കാം.

Next Story

RELATED STORIES

Share it