Latest News

വൈഗൂര്‍ വംശഹത്യ: ചൈനക്കുമേല്‍ ഉപരോധം വേണമെന്ന് കാനഡയിലെ എംപിമാര്‍

ചൈന രാജ്യത്തെ വൈഗൂര്‍ ജനവിഭാഗത്തെ വംശഹത്യക്ക് വിധേയമാക്കുകയാണ്. ഞങ്ങള്‍ കേട്ട ചില സാക്ഷ്യപത്രങ്ങള്‍ ഭയാനകമായിരുന്നു, ഇത് ഒരു സിനിമാ തിരക്കഥയല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് തന്നെയാണ്', ''കണ്‍സര്‍വേറ്റീവ് എംപി ഡേവിഡ് സ്വീറ്റ് പറഞ്ഞു.

വൈഗൂര്‍ വംശഹത്യ: ചൈനക്കുമേല്‍ ഉപരോധം വേണമെന്ന് കാനഡയിലെ എംപിമാര്‍
X

ഒട്ടാവ: ചൈനീസ് സര്‍ക്കാര്‍ വൈഗൂര്‍ മുസ്‌ലിംകളോട് ഭയാനകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുകയാണെന്നും ചൈനക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും കാനഡയിലെ എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഹൗസ് ഓഫ് കോമണ്‍സ് ഉപസമിതിയിലെ അംഗങ്ങളാണ് ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കനേഡിയന്‍ പാര്‍ലമെന്റില്‍ വിവരിച്ചത്.

' ചൈന രാജ്യത്തെ വൈഗൂര്‍ ജനവിഭാഗത്തെ വംശഹത്യക്ക് വിധേയമാക്കുകയാണ്. ഞങ്ങള്‍ കേട്ട ചില സാക്ഷ്യപത്രങ്ങള്‍ ഭയാനകമായിരുന്നു, ഇത് ഒരു സിനിമാ തിരക്കഥയല്ല, യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് തന്നെയാണ്', ''കണ്‍സര്‍വേറ്റീവ് എംപി ഡേവിഡ് സ്വീറ്റ് പറഞ്ഞു.കനേഡിയന്‍ സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത് പങ്കാളികളുമായി ഒത്തുചേരണമെന്നും ചൈനക്കുമേല്‍ ഉപരോധം നടപ്പിലാക്കണമെന്നും സ്വീറ്റ് കൂട്ടിച്ചേര്‍ത്തു. സിന്‍ജിയാങിലെ വൈഗൂര്‍ ഭൂരിപക്ഷ പ്രദേശത്തെ അവസ്ഥയെക്കുറിച്ചുള്ള പഠനത്തിന്റെ കണ്ടെത്തലുകള്‍ വിശദീകരിക്കുന്ന ഒരു റിപോര്‍ട്ട് ഒക്ടോബര്‍ 20ന് ഹൗസ് ഓഫ് കോമണ്‍സ് ഉപസമിതി പുറത്തിറക്കിയിരുന്നു. കൂട്ടത്തോടെ തടഞ്ഞുവയ്ക്കല്‍ മുതല്‍ നിര്‍ബന്ധിത വന്ധ്യംകരണം, വ്യാപകമായ അവയവ കച്ചവടം, എന്നിവ വൈഗുറുകള്‍ക്കെതികെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം വ്യാപകമായി നടത്തുകയാണെന്ന് പ്രസ്താവനയില്‍ വിവരിച്ചിട്ടുണ്ട്. തടങ്കല്‍പ്പാളയങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ദയനീയമായ അവസ്ഥ വിവരിക്കുന്നതും, തടവുകാരെ മാനസികമായും ശാരീരികമായും ലൈംഗികമായും അധിക്ഷേപിക്കുന്നതായും റിപോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it