കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരേ യുഎപിഎ; മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിക്ക് കത്തെഴുതി

ശ്രീനഗര്‍: ആഗ്രയില്‍ കശ്മീരി വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ജമ്മു കശ്മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് നിരാശയോടെ ഞാന്‍ താങ്കള്‍ക്ക് കത്തയച്ചിരുന്നു. താമസിയാതെ താങ്കള്‍ ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് കശ്മീരും ഡല്‍ഹിയും തമ്മിലുള്ള ദൂരം കുറക്കാന്‍ ശ്രമിച്ചു- കത്തില്‍ അവര്‍ എഴുതി.
ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന തരത്തില്‍ ചില ഇടപെടലുകള്‍ ആവശ്യമുണ്ടെന്നും അവര്‍ പറഞ്ഞു.
ജനങ്ങളുടെ മനസ്സ് പിടിച്ചടക്കുന്ന നയങ്ങളാണ് ആവശ്യം, പ്രത്യേകിച്ച് യുവാക്കളുടെ എന്നാല്‍ സംസ്ഥാനത്ത് തുടരുന്ന റെയ്ഡുകളും അറസ്റ്റുകളും കൊലപാതകങ്ങളും അടിച്ചമര്‍ത്തലുകളും അധികാരികളുടെ അസഹിഷ്ണുതയും വര്‍ധിക്കുകയാണ്.
തുടര്‍ന്ന് ക്രിക്കറ്റ് മല്‍സരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തിയതിനെതിരേ അവര്‍ സൂചിപ്പിച്ചു.
സംസ്ഥാനത്തെ മിടുക്കന്മാരായ എംബിബിഎസ് വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി പീഡിപ്പിക്കുകയാണ്. കശ്മീരിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പുതിയ കാര്യമല്ല. ആഗ്രയിലെ കശ്മീര്‍ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ ഇതേ അനുഭവത്തിലൂടെ കടന്നുപോകുന്നു. അതും കോളജ് അധികൃതര്‍ കുട്ടികള്‍ അത്തരം രാജ്യവിരുദ്ധ നടപടികളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് ഉറപ്പിച്ചു പറയുമ്പോള്‍പോലും- അവര്‍ സൂചിപ്പിച്ചു.
രാജ്യസ്‌നേഹവും വിശ്വസ്തതയും സ്‌നേഹത്തിലൂടെ മാത്രമേ വളര്‍ത്തിയെടുക്കാനാവൂ എന്നും വടിയും തോക്കും ഉപയോഗിച്ച് ബലം പ്രയോഗിച്ച് ഉണ്ടാക്കാനാവില്ലെന്നും അവര്‍ പറഞ്ഞു. പ്രശ്‌നത്തിലിടപെട്ട് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
RELATED STORIES
തിരുവല്ലയില്‍ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു
18 May 2022 2:46 PM GMTമൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി ജോഷ്വാ ...
22 April 2022 5:49 PM GMTഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു
11 April 2022 1:58 PM GMTവായ്പാ തിരിച്ചടവ് മുടങ്ങി;തിരുവല്ലയില്‍ കര്ഷകന് തൂങ്ങിമരിച്ച...
11 April 2022 4:27 AM GMTകേരളം ഓക്സിജന്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തമായി: മന്ത്രി വീണാ ജോര്‍ജ്
28 March 2022 5:00 AM GMTകോടതികളുടെ ഫാഷിസ്റ്റ് വിധികള്‍ സമൂഹത്തെ ശിഥിലീകരിക്കും: അബ്ദുല്‍...
18 March 2022 1:45 PM GMT