എട്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പുത്തനത്താണി: ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് ട്രയിന്‍ മാര്‍ഗം കടത്തിയ കഞ്ചാവുമായി പുത്തനത്താണിയില്‍ രണ്ട് യുവാക്കള്‍ പിടിയിലായി. താനൂര്‍ പുതിയ കടപ്പുറം സ്വദേശി കുഞ്ഞിന്‍കടവത്ത് വീട്ടില്‍ നൗഫല്‍(28), താനൂര്‍ എടക്കടപ്പുറം സ്വദേശി മമ്മാലിന്റെ പുരയ്ക്കല്‍ അജീഷ് എന്ന സഹല്‍ (28) എന്നിവരെയാണ് കല്‍പ്പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്തും സംഘവും അറസ്റ്റ് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ നിന്നും ട്രയിന്‍ മാര്‍ഗം കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നതായും ജില്ലയിലെ ചിലര്‍ ഇതിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈഎസ്പി വി വി ബെന്നി, പരപ്പനങ്ങാടി സിഐ കെ ജെ ജിനേഷ്, കല്‍പകഞ്ചേരി എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ താനൂര്‍ ഡാന്‍സാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പുത്തനത്താണി ബസ്റ്റാന്റിലെ ആളൊഴിഞ്ഞ കെട്ടിടത്തിനടുത്ത് പ്രതികളെ പിടികൂടിയത്. സിപിഒമാരായ അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, എസ്‌സിപിഒമാരായ സുജിത്ത്, രെജിത്, റോയ്, ഷെറിന്‍, സുധീര്‍ തുടങ്ങിയവരും പോലിസ് സംഘത്തിലുണ്ടായിരുന്നു.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT