Latest News

ഷോപിയാനില്‍ രണ്ട് യുവാക്കളെ വെടിവച്ചുകൊന്നു; ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെന്ന് പോലിസ്

ഷോപിയാനില്‍ രണ്ട് യുവാക്കളെ വെടിവച്ചുകൊന്നു; ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരെന്ന് പോലിസ്
X

ഷോപിയാന്‍: ഷോപിയാനില്‍ രണ്ട് യുവാക്കളെ പോലിസ് വെടിവച്ചുകൊന്നു. രണ്ടുപേരും ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണെന്ന് പോലിസ് പറഞ്ഞു. റിപോര്‍ട്ട് അനുസരിച്ച് തിങ്കളാഴ്ചയാണ് ഏറ്റുമുട്ടല്‍ നടന്നത്. മരിച്ചവരില്‍ ഓരാള്‍ സംഘടനയുടെ കമാന്‍ഡര്‍ സജ്ജാദ് അഫ്ഗാനിയാണെന്ന് ജമ്മു കശ്മീര്‍ പോലിസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മാര്‍ച്ച് 13ാം തിയ്യതി മുതല്‍ റാവല്‍പോറ പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുകയാണ്. അഫ്ഗാനി സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട്‌ചെയ്യുകയാണെന്നാണ് പോലിസിന്റെ നിഗമനം. ഇവരില്‍ നിന്ന് എകെ 47, അമേരിക്കന്‍ നിര്‍മിത റൈഫിള്‍ വെടിയുണ്ടകള്‍ എന്നിവയും കണ്ടെടുത്തു.

പ്രദേശത്ത് മൂന്നാമതൊരാള്‍ കൂടെയുണ്ടെന്ന് പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Next Story

RELATED STORIES

Share it