- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റോഡിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കി രണ്ട് വെള്ളൂര്‍ സ്വദേശികള്‍

മാള: ലക്ഷങ്ങള്‍ വിലമതിക്കുന്ന 23 സെന്റ് സ്ഥലം ഗ്രാമപഞ്ചായത്ത് റോഡിന് സൗജന്യമായി വിട്ട് നല്‍കി മാതൃകയാവുകയാണ് വെള്ളൂര്‍ സ്വദേശികളായ രണ്ട് ചെറുപ്പക്കാര്‍. പുത്തന്‍ചിറ ഗ്രാമപഞ്ചായത്തിലെ ചെമ്പനേഴത്ത് കമലാലയന്റെയും വട്ടപ്പറമ്പില്‍ കുഞ്ഞുമുഹമ്മദിന്റെയും കനിവില്‍ ചെറിയ നടപ്പാത മാത്രമായിരുന്ന വെള്ളൂര്‍ വിഷ്ണുമായ റോഡിന്റെ വീതി ഇതോടെ വര്‍ധിക്കും. കമലാലയന്‍ 16.5 സെന്റും കുഞ്ഞുമുഹമ്മദ് 6.5 സെന്റുമാണ് ഗ്രാമപഞ്ചായത്തിന് വിട്ടുകൊടുത്തത്.
ഓട്ടോ തൊഴിലാളിയായ കമലാലയന്‍ കൃഷിക്കാരന്‍ കൂടിയാണ്. കുഞ്ഞുമുഹമ്മദ് വെള്ളൂരില്‍ പലചരക്ക് കട നടത്തുകയാണ്.
റോഡ് യാഥാര്‍ത്ഥ്യമായാല്‍ പ്രദേശവാസികള്‍ക്ക് എളുപ്പത്തില്‍ വെള്ളൂര്‍ സെന്ററിലേക്ക് എത്താന്‍ സാധിക്കും. വാര്‍ഡംഗം സംഗീത അനീഷിന്റെ മുന്‍കയ്യിലാണ് ഇരുവരും റോഡിനുള്ള സ്ഥലം നല്‍കിയത്. റോഡിന്റെ നിര്‍മ്മാണത്തിനായി വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ 23.6 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതോടെ നടപടികള്‍ വേഗത്തിലായി. മൂന്നു മീറ്റര്‍ വീതിയിലും മുന്നൂറ് മീറ്റര്‍ നീളത്തിലുമാണ് പുതിയ റോഡ് നിര്‍മിക്കുന്നത്.
നിര്‍മാണോദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സംഗീത അനീഷ്, ബീന സുധാകരന്‍, പി ഐ നിസാര്‍, കെ വി സുജിത്ത് ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















