Latest News

സഹോദരിമാരുടെ കൊലപാതകം; സഹോദരന്‍ ജീവനൊടുക്കിയെന്ന് സൂചന

സഹോദരിമാരുടെ കൊലപാതകം; സഹോദരന്‍ ജീവനൊടുക്കിയെന്ന് സൂചന
X

കോഴിക്കോട്: തടമ്പാട്ട്താഴം ഫ്‌ളോറിക്കന്‍ റോഡിലെ വാടകവീട്ടില്‍ സഹോദരിമാര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ മരിച്ചെന്ന് സൂചന. തലശേരി പുല്ലാഴിപ്പുഴയിലാണ് 60 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പോലിസ് സംഘം തലശേരിയിലേക്ക് തിരിച്ചു. മൃതദേഹം പ്രമോദിന്റേതാണെന്ന് ഫോട്ടോ കണ്ട ബന്ധുക്കള്‍ സ്ഥിരീകരിച്ചു. മൂലക്കണ്ടി എം ശ്രീജയ(70), എം പുഷ്പലളിത(66) എന്നിവരെയാണ് ശനിയാഴ്ച രാവിലെ രണ്ട് മുറികളിലായി മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. കഴുത്തുഞെരിച്ചാണ് കൊല നടത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

Next Story

RELATED STORIES

Share it