Latest News

അതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍ രണ്ടു ദശലക്ഷം ആളുകള്‍ പട്ടിണിയില്‍; ലോകാരോഗ്യ സംഘടന

അതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍ രണ്ടു ദശലക്ഷം ആളുകള്‍ പട്ടിണിയില്‍; ലോകാരോഗ്യ സംഘടന
X

ജനീവ: ഇസ്രായേല്‍ ഉപരോധം മൂലം ഗസയില്‍ ക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. അതിര്‍ത്തിയില്‍ 116,000 ടണ്‍ ഭക്ഷണം കെട്ടിക്കിടക്കുമ്പോള്‍, രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ അസംബ്ലിയുടെ 78-ാമത് സെഷന്റെ ഉദ്ഘാടന വേളയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ തിങ്കളാഴ്ച നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ഗാസയില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ പുതിയ ഉപരോധം രണ്ട് മാസം പിന്നിട്ടിരിക്കുന്നു. രണ്ട് ദശലക്ഷം ആളുകള്‍ പട്ടിണിയിലാണ്, അതേസമയം 116,000 ടണ്‍ ഭക്ഷണം അതിര്‍ത്തിയില്‍ തടഞ്ഞുവച്ചിരിക്കുന്നു. ഇത് വലിയ വിരോധാഭാസം തന്നെയാണ്. നിലവിലുള്ള ഉപരോധം ഭക്ഷണം ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ ഗസയിലേക്ക് പ്രവേശിക്കുന്നത് മനഃപൂര്‍വ്വം തടയുകയാണ്. ഇത് ക്ഷാമം രൂക്ഷമാക്കും' അദ്ദേഹം പറഞ്ഞു. ഗസ മുനമ്പില്‍ നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെ പോളിയോ പടരുന്നത് തടയുന്നതില്‍ യുഎന്‍ സംഘടന വിജയിച്ചതായും ഗെബ്രിയേസസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായേല്‍ ഗസയില്‍ വംശഹത്യ നടത്തിവരികയാണ്. ഇതുവരെ, 174,000-ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. 11,000-ത്തിലധികം പേരെ കാണാതായി.

Next Story

RELATED STORIES

Share it