- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി സി ജോര്‍ജിന്റെ മകന്റെ വാഹനമിടിച്ച് രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്: ഇടിച്ചുകയറ്റിയതെന്ന് എല്‍ഡിഎഫ്; നിഷേധിച്ച് ഷോണ്‍ ജോര്‍ജ്

പൂഞ്ഞാര്‍: പൂഞ്ഞാറിലെ ജനപക്ഷം സ്ഥാനാര്‍ത്ഥി പി സി ജോര്‍ജിന്റെ മകന്റെ വാഹനമിടിച്ച് രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൂഞ്ഞാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ പ്രചാരണ വാഹനവ്യൂഹത്തിലേക്ക് പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് വാഹനം ഇടിച്ചുകയറ്റിയതിനെത്തുടര്‍ന്നാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതെന്ന ആരോപണമവുമായി എല്‍ഡിഎഫ് രംഗത്ത് വന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പൂഞ്ഞാറില്‍ പ്രചാരണം നടത്തുന്നതിനിടയിലാണ് അപകടം. അപകടത്തിനുശേഷം ഷോണ്‍ ജോര്‍ജ് വണ്ടി നിര്‍ത്താതെ പോയെന്നും നമ്പര്‍ കണ്ടാണ് വാഹനം തിരിച്ചറിഞ്ഞതെന്നും എല്‍ഡിഎഫ് പറയുന്നു.
എന്നാല്‍ ഷോണ്‍ ജോര്‍ജ് പറയുന്നത് താന്‍ മനപ്പൂര്‍വം പ്രചാരണ വാഹനവ്യാഹത്തിലേക്ക് വണ്ടി ഇടിച്ചുകയറ്റിയിട്ടില്ലെന്നാണ്. പ്രചാരണ വാഹനങ്ങള്‍ കടന്നുപോകുന്നത് കണ്ടപ്പോള്‍ സ്ഥാനാര്‍ത്ഥിയെയും സഹപ്രവര്‍ത്തകരെയും കൈവീശിക്കാണിച്ചാണ് പോയത്. അവിടെനിന്ന് നൂറ് മീറ്റര്‍ അകലെ വച്ചാണ് ഒരു ബൈക്ക് തന്റെ വാഹനത്തില്‍ ഇടിച്ചത്. ബൈക്ക് ഓടിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നു. ബൈക്കിലുണ്ടായിരുന്നവര്‍ക്ക് വലിയ പരിക്കില്ല. അതേ സമയം തന്റെ വണ്ടി ഓടിച്ചിരുന്നത് ഡ്രൈവറായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
എല്‍ഡിഎഫ് ഒരു കോളജ് തിരഞ്ഞെടുപ്പ് നിലവാരത്തിലേക്ക് താഴ്ന്നുപോയെന്നും പരാജയഭീതിയാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
പി സി ജോര്‍ജിന്റെ വീടിനുമുന്നില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. പോലിസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷന്‍ അംഗമാണ് അഡ്വ. ഷോണ്‍ ജോര്‍ജ്.
RELATED STORIES
ലോകകപ്പ് യോഗ്യത; ഇറ്റലിക്കും ക്രൊയേഷ്യക്കും ബെല്‍ജിയത്തിനും ജയം
10 Jun 2025 6:25 AM GMTനേഷന്‍സ് ലീഗ് ഫൈനല്‍; ഗോളുകളും പെനാല്‍റ്റി ഷൂട്ടൗട്ടുകളും ...
9 Jun 2025 5:50 AM GMTയുവേഫാ നേഷന്‍സ് ലീഗ് കിരീടം പോര്‍ച്ചുഗലിന്; സ്പാനിഷ് യുവനിരയെ...
9 Jun 2025 5:15 AM GMTഅര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTലോകകപ്പ് യോഗ്യത; വിജയം തുടര്‍ന്ന് അര്‍ജന്റീന; പകരക്കാരനായിറങ്ങി മെസി
6 Jun 2025 6:37 AM GMT