Latest News

പയ്യോളിയില്‍ ബൈക്കുകള്‍ക്ക് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരുക്ക്

പയ്യോളിയില്‍ ബൈക്കുകള്‍ക്ക് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരുക്ക്
X

പയ്യോളി:ശക്തമായ മഴയിലും കാറ്റിലും ബൈക്കുകള്‍ക്ക് മുകളില്‍ മരം വീണ് രണ്ട് പേര്‍ക്ക് പരുക്ക്. ദേശീയ പാതയില്‍ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം ഇന്ന് വൈകീട്ട് 5.30 ഓടയാണ് സംഭവം. രണ്ട് ബൈക്കുകളില്‍ സഞ്ചരിച്ചവരാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ തിക്കോടി സ്വദേശിയായ പോലിസ് ഉദ്യേഗസ്ഥന്‍ അഭിലാഷ്, വടകര സ്വദേശിയായ മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സും പോലീസും ചേര്‍ന്ന് മരം നീക്കംചെയ്തു.

Next Story

RELATED STORIES

Share it