Latest News

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു
X

കൊല്ലം: കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കാസര്‍കോട് സ്വദേശിയായ അര്‍ജുന്‍, കണ്ണൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്. കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് ഇരുവരും.

നെടുമണ്‍ കാവ് ആറില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നെടുമണ്‍കാവ് കല്‍ച്ചിറ പള്ളിയ്ക്ക് സമീപത്തെ ആറ്റില്‍ വൈദ്യുതി കമ്പി പൊട്ടി വീണിരുന്നു. ഇതറിയാതെ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it