Latest News

രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു; അപകടം നീന്തല്‍ക്കുളത്തില്‍ കുളിക്കവെ

രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചു; അപകടം നീന്തല്‍ക്കുളത്തില്‍ കുളിക്കവെ
X

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് രണ്ടു കുട്ടികള്‍ മുങ്ങിമരിച്ചു. വേങ്കവിള നീന്തല്‍ക്കുളത്തില്‍ കുളിക്കവെയാണ് അപകടം. ആരോമല്‍, ഷിനില്‍ എന്നിവരാണ് മരിച്ചത്. കുട്ടികള്‍,അടച്ചിട്ട കുളത്തില്‍ അനധികൃതമായി കയറിയാണ് കുളിക്കാനിറങ്ങിയത്.

നീന്തല്‍പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്തകളിലൊക്കെ ഇടം നേടിയ നീന്തല്‍ക്കുളമാണ് ഇത്. പക്ഷേ അനുവാദമില്ലാതെ ഇവിടേക്ക് കടക്കരുതെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ അവധി ദിവസമായ ഇന്ന് ഉച്ചയോടെ ഏഴു കുട്ടികള്‍ ആരുമറിയാതെ കുളിക്കാനിറങ്ങുകയായിരുന്നു.

ആഴമുള്ള ഭാഗത്താണ് കുട്ടികള്‍ മുങ്ങിപ്പോയത്. ഉടന്‍ തന്നെ ഒപ്പമുള്ളവര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നു. ഇതോടെ കുട്ടികള്‍ ആളുകളെ വിവരം അറിയിക്കുകയായിരുന്നു. അധികൃതരും നാട്ടുകാരും എത്തിയപ്പോഴേക്കും രണ്ടു പേരും മരിച്ചിരുന്നു.

Next Story

RELATED STORIES

Share it