Big stories

പഞ്ചാബില്‍ വീടിന് തീപ്പിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; നാല് കുട്ടികള്‍ക്ക് പൊള്ളലേറ്റു

പഞ്ചാബില്‍ വീടിന് തീപ്പിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു; നാല് കുട്ടികള്‍ക്ക് പൊള്ളലേറ്റു
X

ചണ്ഡീഗഢ്: പഞ്ചാബ് ലുധിയാനയിലെ മാണ്ഡിയാനി ഗ്രാമത്തില്‍ വീടിന് തീപ്പിടിച്ച് രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. സഹോദരങ്ങളായ നാല് കുട്ടികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ശുക്ര (7), മോഹന്‍ (3) എന്നീ കുട്ടികളാണ് മരിച്ചത്. പര്‍വീണ്‍ കുമാര്‍ (11), കോമള്‍ (10), അമന്‍ (5), രാധിക (3) എന്നീ കുട്ടികള്‍ ചണ്ഡീഗഢിലെ പിജിഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ദാരുണസംഭവമുണ്ടായത്. ആറുകുട്ടികളും ഇവരുടെ അമ്മ സുനിതയും വീടിനുള്ളില്‍ ഉറങ്ങുകയായിരുന്നു. തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ കത്തിച്ചുവച്ചിരുന്ന വിളക്കില്‍ നിന്നും വീടിന്റെ മേല്‍ക്കൂരയില്‍ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഷീറ്റിലേക്ക് തീപടരുകയായിരുന്നു.

സംഭവസമയത്ത് കുട്ടികളുടെ പിതാവ് ബോധന്‍ റാം സ്ഥലത്തില്ലായിരുന്നു. കുടിലില്‍ നിന്ന് തീ പടരുന്നത് കണ്ടയുടനെ നാട്ടുകാര്‍ വെള്ളവുമായെത്തി തീയണച്ചെങ്കിലും ആറുകുട്ടികള്‍ക്കും 50 ശതമാനത്തിനുമേല്‍ പൊള്ളലേറ്റിരുന്നു. ഇവരെ ആദ്യം ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ചണ്ഡീഗഡിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശുക്രയും മോഹനും ജിഎംസിഎച്ചില്‍ മരണത്തിന് കീഴടങ്ങി. മറ്റ് കുട്ടികളെ പിന്നീട് ചണ്ഡീഗഡ് പിജിഐഎംഇആറിലേക്ക് മാറ്റുകയായിരുന്നു.

Next Story

RELATED STORIES

Share it