Latest News

ജ്യേഷ്ഠന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന്‍ കായംകുളത്ത് മരിച്ച നിലയില്‍

ജ്യേഷ്ഠന്റെ മരണവിവരമറിയിക്കാന്‍ തിരയുന്നതിനിടെ അനിയന്‍ കായംകുളത്ത് മരിച്ച നിലയില്‍
X

എരുമേലി: ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അന്വേഷിക്കുന്നതിനിടെ അനുജനെ മരിച്ചനിലയില്‍ കണ്ടെത്തി. നെടുങ്കാവയല്‍ ചാത്തനാംകുഴി സി ആര്‍ മധു (51) ആന്ധ്രയില്‍ ശനിയാഴ്ചയാണു മരിച്ചത്. ജോലിക്കായി വീട്ടില്‍നിന്നുപോയ അനിയന്‍ സി ആര്‍ സന്തോഷ് കുമാറിനെ (45) മധുവിന്റെ മരണവാര്‍ത്ത അറിയിക്കാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇതേതുടര്‍ന്ന് ആലപ്പുഴയിലെ കായംകുളം പോലിസ് ബന്ധുക്കളെ ഫോണ്‍ ചെയ്തു. ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയ്ക്കുമുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആള്‍ക്കു സന്തോഷുമായി സാമ്യമുണ്ടെന്ന് അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവിടെ ചെന്ന് ഇക്കാര്യം സ്ഥിരീകരിച്ചു. ഇരുവരുടെയും സംസ്‌കാരം ഒരുമിച്ച് പിന്നീടു നടത്തുമെന്ന് കുടുംബം അറിയിച്ചു. മധുവിന്റെ ഭാര്യ: മണി. മകന്‍: ആകാശ്. സന്തോഷ്‌കുമാറിന്റെ ഭാര്യ: ബീന. മക്കള്‍: ആദര്‍ശ്, അദ്രി.

Next Story

RELATED STORIES

Share it