Latest News

സംസ്ഥാന പര്യടനത്തിനൊരുങ്ങി ടിവികെ നേതാവ് വിജയ്

കരൂര്‍ ദുരന്തത്തിനു ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം പുനരാരംഭിക്കാന്‍ സേലം പോലിസിന് അപേക്ഷ നല്‍കി

സംസ്ഥാന പര്യടനത്തിനൊരുങ്ങി ടിവികെ നേതാവ് വിജയ്
X

ചെന്നൈ: കരൂര്‍ ദുരന്തത്തിനു ശേഷം നിര്‍ത്തിവെച്ച സംസ്ഥാന പര്യടനം പുനരാരംഭിക്കാനൊരുങ്ങി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഡിസംബര്‍ ആദ്യ വാരം പൊതുയോഗം നടത്താനാണ് നീക്കം. രണ്ടു ജില്ലകളില്‍ രണ്ടു യോഗങ്ങള്‍ വീതമായിരിക്കും നടത്തുക. സേലത്ത് മൂന്നു സ്ഥലങ്ങള്‍ ടിവികെ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അപേക്ഷ സേലം പോലിസിന് ടിവികെ നല്‍കി.

ഡിസംബര്‍ നാലിന് സേലത്ത് ഒരു പൊതു യോഗം നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിനായി കോട്ട മൈതാനം അടക്കം മൂന്നു വേദികളും നിശ്ചയിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. ആഴ്ചയില്‍ നാലു യോഗം നടത്താനാണ് ടിവികെ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയും യോഗങ്ങള്‍ നടത്താനാണ് ആലോചന. കരൂര്‍ ദുരന്തത്തോടെ വിജയ് പര്യടനം നിര്‍ത്തിവെച്ചിരുന്നു.

Next Story

RELATED STORIES

Share it