Latest News

പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും എതിരേ ഹൈക്കമാന്‍ഡിന് പരാതി

പാര്‍ട്ടിയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും എതിരേ ഹൈക്കമാന്‍ഡിന് പരാതി
X

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കുമെതിരെ ഹൈക്കമാന്‍ഡിന് പരാതി. പാര്‍ട്ടിയില്‍ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. നേതൃമാറ്റം അംഗീകരിക്കാന്‍ ഇരുവരും തയാറാകുന്നില്ലെന്നും ഹൈക്കമാന്‍ഡിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരുടേയും പരസ്യ പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വി ഡി സതീശനെയും കെ സുധാകരനെയും പിന്തുണക്കുന്ന വിഭാഗമാണ് ഹൈക്കമാന്‍ഡിനെ സമീപിച്ചത്

കൂടിയാലോചനകള്‍ നടത്താതെയാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യ നിലപാട് എടുത്തിരുന്നു.

അതേസമയം, വിഡി സതീശന്‍ പുതുപ്പള്ളിയിലെത്ത് ഇന്ന് രാവിലെ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു പ്രശ്‌നപരിഹാരം തേടി. കെ സുധാകരനും ചെന്നിത്തല-ഉമ്മന്‍ ചാണ്ടി ഗ്രൂപ്പുകളെ അനുനയിപ്പിക്കാനുള്ള ശ്രമം പല നിലയില്‍ തുടരുന്നുണ്ട്. എന്നാല്‍, ഗ്രൂപ്പ് രാഷ്ട്രീയത്തിന് പ്രധാന്യം നല്‍കേണ്ടതില്ലെന്ന നിലപാടില്‍ വിട്ട് വീഴ്ച ചെയ്യേണ്ടെന്നാണ് ഇവരുവരുടേയും നിലപാട്.

Next Story

RELATED STORIES

Share it