Latest News

യുദ്ധത്തില്‍ ഇറാന്‍ മുന്നിലെന്ന് വരുത്തിതീര്‍ക്കുന്നു; അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

യുദ്ധത്തില്‍ ഇറാന്‍ മുന്നിലെന്ന് വരുത്തിതീര്‍ക്കുന്നു; അമേരിക്കന്‍ മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്
X

തെഹ്‌റാന്‍: ഇറാന്‍ യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളുടെ പേരില്‍ അമേരിക്കന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രൂക്ഷമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ മീഡിയയില്‍ മാധ്യമങ്ങള്‍ സ്ഥിതിഗതികള്‍ തെറ്റായി ചിത്രീകരിക്കുകയും ഇറാന്‍ മുന്നിലാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്യുന്നുവെന്ന് ട്രംപ് പറഞ്ഞു.

ഇറാന്‍ സൈനികമായി ദുര്‍ബലമായെന്നാണ് ട്രംപിന്റെ വാദം. ന്യൂയോര്‍ക്ക് ടൈംസിനെതിരേയാണ് ട്രംപിന്റെ വിമര്‍ശനം. ന്യൂയോര്‍ക്ക് ടൈംസ് നുണകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനും അതിന്റെ പിന്തുണക്കാര്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വ്യാജ വാര്‍ത്തകളും അഴിമതി നിറഞ്ഞ മാധ്യമങ്ങളുമെന്നാണ് ട്രംപിന്റെ മറ്റൊരു വിമര്‍ശനം.

Next Story

RELATED STORIES

Share it