Latest News

തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കിയില്ലെങ്കില്‍ അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരിക്കുമെന്ന് ട്രംപ്

തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കിയില്ലെങ്കില്‍ അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരിക്കുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ഏഴ് അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ചിട്ടും തനിക്ക് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം നല്‍കിയില്ലെങ്കില്‍ അത് അമേരിക്കയ്ക്ക് വലിയ നാണക്കേടായിരിക്കുമെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ പദ്ധതിയെക്കുറിച്ച് പരാമര്‍ശിക്കവേയാണ് , ട്രംപിന്റെ പരാമര്‍ശം. 'സംഘര്‍ഷം പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അത് പരിഹരിക്കപ്പെടും, നമുക്ക് കാണാം.' ട്രംപ് പറഞ്ഞു.

ഹമാസ് അംഗീകരിക്കണം, അവര്‍ അംഗീകരിച്ചില്ലെങ്കില്‍, വരും ദിവസങ്ങള്‍ അവര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. എല്ലാ അറബ് രാജ്യങ്ങളും മുസ് ലിം രാജ്യങ്ങളും അംഗീകരിച്ചു. ഇസ്രായേല്‍ അംഗീകരിച്ചു.ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത, എട്ട് സംഘര്‍ഷങ്ങള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നും ട്രംപ് പറഞ്ഞു.

അതുകൊണ്ട് ഇത്തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞത്, 'ഒന്നും ചെയ്യാത്ത ഒരാള്‍ക്ക് അവര്‍ അത് നല്‍കും. ഡോണള്‍ഡ് ട്രംപിനെ കുറിച്ചും യുദ്ധം പരിഹരിക്കാന്‍ അദ്ദേഹം ചെയ്ത കാര്യങ്ങളെക്കുറിച്ചും ഒരു പുസ്തകം എഴുതിയ ഒരാള്‍ക്ക് അവര്‍ അത് നല്‍കും ,നൊബേല്‍ സമ്മാനം എഴുത്തുകാര്‍ക്കാണ്,' എന്നാണ്.

വ്യക്തിപരമായി തനിക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം വേണ്ടെന്നും അമേരിക്കന്‍ 'രാഷ്ട്രത്തിന്' അത് ലഭിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

Next Story

RELATED STORIES

Share it