കസ്റ്റംസ് പരിശോധന: യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ ഡ്രൈവും പിടികൂടി
തിരുവനന്തപുരം: എയര്‍പോര്‍ട്ട് കസ്റ്റംസ് പരിശോധനയില്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിന്റെ ബാഗില്‍ നിന്ന് 11 മൊബൈല്‍ ഫോണുകളും രണ്ട് പെന്‍ ഡ്രൈവും പിടികൂടി. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് ബാഗുകള്‍ പിരിശോധിച്ചത്. യുഎഇ മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ലഗേജുകളാണ് എയര്‍പോര്‍ട്ട് ക്‌സറ്റംസ് തുറന്ന് പരിശോധിച്ചത്. വിദേശത്തേയ്ക്ക് അയക്കാന്‍ എത്തിച്ച ബാഗുകളെന്നാണ് നിഗമനം.
കോണ്‍സുല്‍ ജനറല്‍ താമസിച്ചിരുന്ന തിരുവനന്തപുരത്തെ ഫഌറ്റിലുള്ള ബാഗുകളും വീട്ടുസാധനങ്ങളും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പരിശോധിച്ചിരുന്നു.
സാധനങ്ങള്‍ യുഎഇ യിലേക്ക് കൊണ്ടുപോവാനാണ് എയര്‍പോര്‍ട്ടില്‍ എത്തിച്ചത്. എന്നാല്‍ പരിശോധിക്കാതെ കൊണ്ടുപോകാനാവില്ലെന്ന് കസ്റ്റംസ് നിലപാടെടുത്തു. ഇക്കാര്യം കേന്ദ്രസര്‍ക്കാറിനെ അറിയിച്ച ശേഷമായിരുന്നു ബാഗേജ് പരിശോധിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തിലായിരുന്നു പരിശോധന.
RELATED STORIES
നാളെ നേതാക്കളുമായി ബിജെപി ആസ്ഥാനത്തെത്താം, അറസ്റ്റ് ചെയ്യൂ;...
18 May 2024 2:21 PM GMTഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTയു.പിയില്‍ ഡോക്ടറുടെ ഉപദേശപ്രകാരം മാതാപിതാക്കാള്‍ പൊരിവെയിലത്ത് വച്ച...
18 May 2024 10:19 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസ്വാതി മലിവാളിന്റെ പരാതി; കെജ്രിവാളിന്റെ സഹായി അറസ്റ്റില്‍
18 May 2024 9:44 AM GMTസി.എ.എയ്ക്ക് കീഴില്‍ പൗരത്വം നല്കാന് സംസ്ഥാനതല സമിതി രൂപീകരിച്ച്...
18 May 2024 6:10 AM GMT