Latest News

കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

കുവൈത്തില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറുന്നുവെന്ന കുവൈത്ത് പ്രതിരോധ മന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചതോടെയാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം മനസ്സിലായത്

കുവൈത്ത് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
X

കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. കുവൈത്തില്‍ നിന്നും അമേരിക്കന്‍ സേന പിന്മാറുന്നുവെന്ന കുവൈത്ത് പ്രതിരോധ മന്ത്രിയുടെ പേരില്‍ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചതോടെയാണ് കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട കാര്യം മനസ്സിലായത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറാം സ്ഥിരീകരിച്ചു.

കുവൈത്തില്‍ നിന്ന് 3 ദിവസത്തിനകം യുഎസ് സൈന്യത്തെ പിന്‍വലിക്കുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് അല്‍ മന്‍സൂറിന്റെ പേരിലാണു വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് തങ്ങള്‍ ഒരു വാര്‍ത്തയും സംപ്രേഷണം ചെയ്തിട്ടില്ലെന്ന് കുന അധികൃതര്‍ വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ കുവൈത്തിന്റെ ഔദ്യോഗിക സൈറ്റില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇതേ തുടര്‍ന്നാണു സൈറ്റില്‍ നിന്നും വാര്‍ത്ത നീക്കുകയും ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണവുമായി അധികൃതര്‍ രംഗത്തുവന്നത്.

Next Story

RELATED STORIES

Share it