Latest News

ഇന്ത്യയില്‍ നാലു വര്‍ഷത്തിനകം ഹൈപ്പര്‍ലൂപ്പില്‍ യാത്ര ചെയ്യാം

മുംബൈ-പൂനെ റൂട്ടിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ഓടി തുടങ്ങുക.

ഇന്ത്യയില്‍ നാലു വര്‍ഷത്തിനകം ഹൈപ്പര്‍ലൂപ്പില്‍ യാത്ര ചെയ്യാം
X

കബീര്‍ എടവണ്ണ

ദുബയ്: ഏറ്റവും നവീന യാത്ര വാഹനമായ ഹൈപ്പര്‍ലൂപ്പ് നാല് വര്‍ഷത്തിനകം ഇന്ത്യയില്‍ ഓടി തുടങ്ങുമെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ഇന്ത്യ മിഡീല്‍ഈസ്റ്റ് മാനേജിങ് ഡയറക്ടര്‍ ഹര്‍ജ് ധലിവാല്‍ തേജസ് ന്യൂസിനോട് പറഞ്ഞു. മുംബൈ-പൂനെ റൂട്ടിലായിരിക്കും ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പര്‍ലൂപ്പ് ഓടി തുടങ്ങുക. റോഡ് മാര്‍ഗം നിലവില്‍ ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിന് മൂന്നര മണിക്കൂര്‍ ആവശ്യമുള്ളപ്പോള്‍ ഹൈപ്പര്‍ലൂപ്പിന് 145 കിമി ദൂരം ഓടാന്‍ 25 മിനിറ്റ് മാത്രം മതി.


ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളും ഹൈപ്പര്‍ലൂപ്പുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 145 ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന ഈ സെക്ടറില്‍ പരിസ്ഥിതി മലിനീകരണവും സുരക്ഷിതമായ യാത്ര ഒരുക്കുന്നത് കൊണ്ട് ഏറെ സാമ്പത്തിക ലാഭവും ലഭിക്കും. മണിക്കൂറില്‍ 60,000 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്നതായിരിക്കും ഒരു ട്യൂബ്.

ജിസിസി രാജ്യങ്ങളെ തമ്മില്‍ ഒരു മണിക്കൂറിനകം ബന്ധിപ്പിക്കുന്ന യാത്ര സംവിധാനമാണ് ഹൈപ്പര്‍ ലൂപ്പ് ഒരുക്കുന്നത്. യുഎഇയിലും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു.

Next Story

RELATED STORIES

Share it