Latest News

അമ്പുമല ആദിവാസി കോളനി നിവാസികളോടൊപ്പം റിപബ്ലിക് ദിനം ആഘോഷിച്ച് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍

അമ്പുമല ആദിവാസി കോളനി നിവാസികളോടൊപ്പം റിപബ്ലിക് ദിനം  ആഘോഷിച്ച് ട്രോമാ കെയര്‍  പ്രവര്‍ത്തകര്‍
X

പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ റിപബ്ലിക് ദിനം കൊണ്ടാടിയത് നിലമ്പൂര്‍ കക്കാടംപൊയിലിലെ അമ്പുമല ആദിവാസി കോളനി നിവാസികളോടൊപ്പം. മലപ്പുറം ജില്ലാ ട്രോമാ കെയര്‍ പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂനിറ്റ് പ്രവര്‍ത്തകര്‍ കോളനി നിവാസികള്‍ക്ക് മുഴുവനും വസ്ത്രങ്ങളും, ഭക്ഷണ കിറ്റും, കൈമാറി.

ഇഎംഎസ് എമര്‍ജന്‍സി ചീഫ് ഡോ. ഹാഷിമിന്റെ നേതൃത്വത്തില്‍ അമ്പുമല ആദിവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ ട്രോമാ കെയര്‍ ജില്ലാ കമ്മറ്റി അംഗം ജോര്‍ജ് ചെറിയാന്‍, പെരിന്തല്‍മണ്ണ സ്‌റ്റേഷന്‍ യൂനിറ്റ് ലീഡര്‍ ജബ്ബാര്‍ ജൂബിലി തുടങ്ങിയവര്‍ പ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ചു. 26ഓളം ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ ഇതില്‍ പങ്കാളികളായി. നിലമ്പൂര്‍ യൂനിറ്റ് ലീഡര്‍ നിയാസ്, ചങ്ങരംകുളം സ്‌റ്റേഷന്‍ യൂണിറ്റ് ലീഡര്‍ സാജിത, കരുവാരകുണ്ട് യൂനിറ്റ് ലീഡര്‍ നൗഷാദ്, കുളത്തൂര്‍ യൂനിറ്റ് ഡെപ്യൂട്ടി ലീഡര്‍ സുനില്‍ കുളത്തൂര്‍, വാഹിദ മേലാറ്റൂര്‍ എന്നിവരും പങ്കെടുത്തു.

Next Story

RELATED STORIES

Share it