കെഎസ്ആര്‍ടിസിയില്‍ വമ്പന്‍ പരിഷ്കാരത്തിന് ഗതാഗത മന്ത്രിയുടെ പദ്ധതി; സംതൃപ്തി രേഖപ്പെടുത്തി തൊഴിലാളികള്‍
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ചെലവ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാന്‍ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മന്ത്രിയുമായി ചര്‍ച്ച/dക്കെത്തിയ തൊഴിലാളി യൂvിയനുകളും പരിഷ്കാരങ്ങളെ പിന്തുണച്ചു. ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ല. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ചെലവ് കുറയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഒരു ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസ് വാങ്ങാനാകും. ഇലക്ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ശമ്പളം കൃത്യമായി കൊടുക്കാന്‍ പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രിമായി ചര്‍ച്ച ചെയ്തെന്നും ഗണേഷ്കുമാര് പറഞ്ഞു. മന്ത്രിയുമായി ദീര്‍ഘനേരം നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി. കെഎസ്ആര്‍ടിസി പൂര്‍ണമായി സോഫ്റ്റ് വെയര്‍ സംവിധാനത്തിലേക്ക് മാറ്റുമെന്നും റെയില്‍വേയിലേത് പോലെ ബസുകളുടെ റൂട്ടും സമയവും മനസ്സിലാക്കാന്‍ വേര് ഇസ് മൈ കെഎസ്ആര്‍ടിസി ആപ്പ് തുടങ്ങുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
RELATED STORIES
കെനിയയിൽ പ്രളയത്തിൽ അണക്കെട്ട് തകർന്ന് 50 മരണം; 50ഓളം പേരെ കാണാതായി
30 April 2024 6:44 AM GMTകൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന്...
30 April 2024 6:29 AM GMTയുജിസി നെറ്റ് പരീക്ഷ മാറ്റിവച്ചു
30 April 2024 6:02 AM GMTഉന്നതര്‍ക്ക് വഴങ്ങാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചു; പ്രൊഫസര്‍...
30 April 2024 5:52 AM GMTമണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തി അതിക്രമത്തിന് ഇരയാക്കിയ...
30 April 2024 5:39 AM GMT'തൊഴിലാളി ദിനമാണ്, ഹാജരാകാൻ കഴിയില്ല'; ഇഡി ഉദ്യോഗസ്ഥരോട് തട്ടിക്കയറി...
30 April 2024 5:38 AM GMT