Latest News

ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കൾക്കും സാധാരണക്കാർക്കും പരിശീലനം

ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കൾക്കും സാധാരണക്കാർക്കും പരിശീലനം
X

തൃശൂർ: ദുരന്തങ്ങളെ നേരിടുന്നതിന് യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ പരിശീലനവുമായി സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും. ദുരന്ത നിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്നിരക്ഷ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. നാളെ രാവിലെ 10 മണിക്ക് കലക്ടറേറ്റ് ജില്ലാ പ്ലാനിംഗ് ഓഫീസ് കോൺഫറൻസ് ഹാളിലാണ് പരിപാടി. 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും. അസിസ്റ്റന്റ് കലക്ടർ വി എം ജയകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഡെപ്യുട്ടി കലക്ടർ ( ദുരന്ത നിവാരണം ) കെ എസ് പരീദ്, ഡിഡിപി ബെന്നി ജോസഫ്, തൃശൂർ തഹസിൽദാർ ടി ജയശ്രീ എന്നിവർ പങ്കെടുക്കും. വൈകിട്ട് 3.30 വരെ നാല് സെഷനുകളിലായാണ് പരിപാടി നടക്കുക.

തൃശൂർ താലൂക്കിന് കീഴിലുള്ള പഞ്ചായത്തുകളിലെയും കോർപറേഷനിലെയും വോളന്റീർസിനാണ് പരിശീലനം നൽകുന്നത്. തൃശൂർ താലുക്കിനു കീഴിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലെയും പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യപെടുന്നവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാനുള്ള അവസരം ഒരുക്കിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിലെ ബാക്കിയുള്ള താലൂക്കുകളിലെയും സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതാണ്.സംസ്ഥാന സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. സന്നദ്ധ സേന പോർട്ടലിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് https://sannadhasena.kerala.gov.in/volunteerregistration വഴി ചെയ്യാം.

Next Story

RELATED STORIES

Share it