Latest News

പൂനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റിന് പരിക്ക്

യന്ത്ര തകരാറാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം

പൂനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണു; പൈലറ്റിന് പരിക്ക്
X

പൂനെ:പൂനെ ഇന്ദാപൂര്‍ താലൂക്കില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് പൈലറ്റിന് പരിക്ക്.22 കാരിയായ വനിതാ ട്രെയിനി പൈലറ്റ് ഭവിക റാത്തോഡിനാണ് പരിക്കേറ്റത്.യന്ത്ര തകരാറാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം.

രാവിലെ 11.30 ഓടെയാണ് അപകടമുണ്ടായത്.ജില്ലയിലെ ബാരാമതി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍വര്‍ ഏവിയേഷന്റെതാണ് വിമാനം.പൈലറ്റിന് പരിക്കുകള്‍ പറ്റിയതായും,പ്രാഥമിക ചികില്‍സ നല്‍കിയതിനു ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണെന്നും പൂനെ റൂറല്‍ പോലിസ് സൂപ്രണ്ട് അഭിനവ് ദേശ്മുഖ് പറഞ്ഞു. അപകടസമയത്ത് വിമാനത്തില്‍ റാത്തോഡ് മാത്രമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.പോലിസ് ഉദ്യോഗസ്ഥരും കാര്‍വര്‍ ഏവിയേഷനിലെ ജീവനക്കാരും സ്ഥലത്തെത്തിയിട്ടുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it