Latest News

പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു

പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു
X

പാലക്കാട്: പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള തീവണ്ടിയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചു. പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസാണ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചത്. ഉച്ചയ്ക്ക് 1.50ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.25ന് കണ്ണൂരിലെത്തും.

കണ്ണൂരില്‍നിന്ന് രാവിലെ 7.40-ന് പുറപ്പെട്ട് 9.35ന് കോഴിക്കോട്ടെത്തുന്ന വണ്ടിയും (06032) കോഴിക്കോട്ടുനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തുന്ന വണ്ടിയും (06071) ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തും. യാത്രാക്ലേശം അനുഭവിക്കുന്നവര്‍ക്ക് ഈ മാറ്റം ഗുണകരമാവുമെന്നാണ് വിലയിരുത്തല്‍.

തിരുവോണം കഴിഞ്ഞിട്ടും വണ്ടികളില്‍ തിരക്ക് കുറഞ്ഞില്ലെന്ന പരാതിയുയര്‍ന്നിരുന്നു. ഇതുമൂലം യാത്രക്കാര്‍ സ്വകാര്യ വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ അമിതമായ നിരക്ക് ഈടാക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നത് യാത്രക്കാര്‍ക്ക് തീര്‍ത്തും ആശ്വാസമാണ്.

Next Story

RELATED STORIES

Share it