Latest News

പാകിസ്താന്‍: ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച് 16 പേര്‍ മരിച്ചു

പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുരയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മരിച്ചവരില്‍ 15 പേരെങ്കിലും പാസഞ്ചര്‍ വാനിലെ സിഖ് തീര്‍ഥാടകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താന്‍: ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച് 16 പേര്‍ മരിച്ചു
X

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച് 16 പേര്‍ മരിച്ചു. പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുരയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. മരിച്ചവരില്‍ 15 പേരെങ്കിലും പാസഞ്ചര്‍ വാനിലെ സിഖ് തീര്‍ഥാടകരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡെയ്‌ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാമധ്യേ ഷാ ഹുസൈന്‍ എക്‌സ്പ്രസ്, ഫാറൂഖാബാദിനും ബെഹാലി റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള ഒരു ആളില്ലാ റെയില്‍വേ ക്രോസിംഗില്‍ സിഖ് തീര്‍ഥാടകര്‍ യാത്രചെയ്ത പാസഞ്ചര്‍ വാനില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരങ്ങള്‍.

മരിച്ചവരുടെ മൃതദേഹങ്ങള്‍ റെയില്‍വേ അധികൃതര്‍ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവര്‍ക്ക് നാട്ടുകാര്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി ട്രാക്കുകള്‍ വൃത്തിയാക്കി പ്രവര്‍ത്തനം പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

അപകടത്തെത്തുടര്‍ന്ന് ഒരു ഡിവിഷണല്‍ എഞ്ചിനീയറെ പാകിസ്ഥാന്‍ റെയില്‍വേ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച സിഖ് തീര്‍ഥാടകര്‍ നങ്കാന സാഹിബില്‍ നിന്ന് പെഷവാറിലേക്ക് മടങ്ങുകയായിരുന്നു. ഷെയ്ഖുപുരയിലെ ട്രെയിന്‍ അപകടത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുശോചനം അറിയിച്ചതായി പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it