Latest News

യുവമോര്‍ച്ച നേതാവ് ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍

യുവമോര്‍ച്ച നേതാവ് ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍
X

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവ് ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘത്തെ പോലിസ് പിടികൂടി. പേരൂര്‍ക്കട കേന്ദ്രീകരിച്ച് വീട് വാടകയ്‌ക്കെടുത്ത് പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തിലെ നാലുപേരെയാണ് പേരൂര്‍ക്കട പോലിസ് അറസ്റ്റ് ചെയ്തത്. യുവമോര്‍ച്ച പ്രാദേശിക നേതാവ് ശരത്ചന്ദ്രന്‍ (33), നേമം സ്വദേശി കൃഷ്ണകുമാര്‍ (38), നെടുമങ്ങാട് സ്വദേശിനികളായ റജീന (36), നസീമാ ബീവി (60) എന്നിവരെയാണ് പിടികൂടിയത്. മാസങ്ങളായി പേരൂര്‍ക്കട ദുര്‍ഗാനഗറില്‍ വീട് വാടകയ്‌ക്കെടുത്താണ് സംഘം പെണ്‍വാണിഭം നടത്തിയിരുന്നത്. പോലിസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Trafficking in women case: Yuvamorcha leader arrested

Next Story

RELATED STORIES

Share it