Latest News

സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണെന്ന് വ്യാപാരികള്‍: സുനില്‍കുമാര്‍ എംഎല്‍എ

ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ആരംഭിച്ച എന്റെ സമ്മാനം പദ്ധതിയിലേക്ക് വ്യപാരി വ്യവസായി എകോപന സമതി മാള യുനിറ്റ് നല്‍കിയ നാല് ടി വികള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണെന്ന് വ്യാപാരികള്‍: സുനില്‍കുമാര്‍ എംഎല്‍എ
X

മാള: സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണെന്ന് വ്യാപാരികളെന്ന് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു. മാള വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്കായി കൊടുങ്ങല്ലൂര്‍ എംഎല്‍എ വി ആര്‍ സുനില്‍കുമാര്‍ ആരംഭിച്ച എന്റെ സമ്മാനം പദ്ധതിയിലേക്ക് വ്യപാരി വ്യവസായി എകോപന സമതി മാള യുനിറ്റ് നല്‍കിയ നാല് ടി വികള്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യപാരി വ്യവസായി എകോപന സമതി പ്രസിഡന്റ് പി ടി പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, കെടുങ്ങലൂര്‍ മണ്ഡലം കണ്‍വീനര്‍ കെ നജാഹ്, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബിജു ഉറുമിസ്, വനിതാ വിങ് പ്രസിഡന്റ് സിനി ജോഷി, മണ്ഡലം വെസ് ചെയര്‍മാന്‍ അരിഫ് കോറോത്ത്, ജനറല്‍ സെക്രട്ടറി സി പി ഉദയന്‍, മാള യുണിറ്റ് സെക്രട്ടറി സാബു പോള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it