Latest News

കാലാവസ്ഥ വ്യതിയാനത്തിനെതിരേ രാജ്യങ്ങൾക്ക് പരസ്പരം കേസെടുക്കാം: യുഎൻ കോടതി

കാലാവസ്ഥ വ്യതിയാനത്തിനെതിരേ രാജ്യങ്ങൾക്ക് പരസ്പരം കേസെടുക്കാം: യുഎൻ കോടതി
X

ഹേഗ് : കാലാവസ്ഥാ വ്യതിയാനത്തിനെതിരേ രാജ്യങ്ങൾക്ക് പരസ്പരം കേസെടുക്കാൻ വഴിയൊരുക്കി ഐക്യരാഷ്ട്രസഭയുടെ ഉന്നത കോടതിയുടെ ഒരു സുപ്രധാന വിധി. എന്നാൽ കാലാവസ്ഥാ വ്യതിയാനത്തിന് ആരാണ് കാരണക്കാരൻ എന്നത് കണ്ടെത്തൽ അൽപ്പം ബുദ്ധിമുട്ടാണെന്ന് നെതർലാൻഡ്‌സിലെ ഹേഗിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജി ബുധനാഴ്ച പറഞ്ഞു.

ഈ വിധി നിയമപരമായി ബാധകമല്ലെങ്കിലും, ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ചില നിയമ വിദഗ്ധർ പറയുന്നു.

ചരിത്രപരമായി ഏറ്റവും കൂടുതൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതും അതിനാൽ ആഗോളതാപനത്തിന് ഏറ്റവും ഉത്തരവാദികളുമായ രാജ്യങ്ങളിൽ നിന്നുള്ള നഷ്ടപരിഹാരത്തിന് ഈ സുപ്രധാന തീരുമാനം വഴിയൊരുക്കുമെന്ന് പ്രചാരകരും കാലാവസ്ഥാ അഭിഭാഷകരും പ്രതീക്ഷിക്കുന്നു.

Next Story

RELATED STORIES

Share it